top of page
School.jpg

എൽ.വി.എച്ച്.എസ് പോത്തൻകോട് പ്രവർത്തനങ്ങൾ  - 2022-23

2022 -23 അധ്യയന വർഷത്തിൽ തിളക്കമാർന്ന പ്രവർത്തങ്ങൾ കാഴ്ച്ച വച്ച ഉപജില്ലയിലെ തന്നെ മികച്ച വിദ്യാലയമാണ് ലക്ഷ്മി വിലാസം ഹൈസ്ക്കൂൾ പോത്തൻകോട്

Praveshanam.jpg

സ്കൂൾ പ്രവേശനോത്സവം

1-06-2022 ൽ 2022-23 അധ്യയന വർഷ വിദ്യാലയ പ്രവർത്തനം പ്രവേശനോത്സവം നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ആരംഭിച്ചു.  പ്രവേശനോത്സവത്തിൽ ബഹു. പി.ടി.എ പ്രസിഡന്റ് ഉറൂബ് അധ്യക്ഷത വഹിക്കുകയും ബഹു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ .ടി .ആർ.അനിൽക്കുമാർ ഉദ്ഘാടനം നിർവഹിക്കുകയും, മറ്റു ജനപ്രതിനിധികൾ സന്നിഹിതരാവുകയും     കുട്ടികൾ            വിവിധ       കലാപരിപാടികൾ  അവതരിപ്പിക്കുകയും ചെയ്തു. വിദ്യാലയ ചരിത്രത്തിലെ ഏറ്റവും കൂടിയ അഡ്മിഷൻ ഈ വർഷം നടന്നു.

8 -ാം ക്ലാസ്സിൽ -670, 9  -ൽ ക്ലാസ്സിൽ -45,10 ൽ ക്ലാസ്സിൽ -41 എന്നിങ്ങനെ പുതുതായി വന്ന കുട്ടികളുൾപ്പെടെ 1974 കുട്ടികൾ ഇപ്പോൾ അധ്യയനം നടത്തുന്നു.

പ്രതിഭാസംഗമം

1-07-2022 ൽ SSLC -2021-2022 - ബാച്ചിലെ ഫുൾ എ പ്ലസ് ലഭിച്ച 124 കുട്ടികൾക്കും 9A ലഭിച്ച 76 കുട്ടികൾക്കും അനുമോദനവും മെമെന്റോയും നൽകി ആദരിച്ചു  ഈ പ്രതിഭാസംഗവേദിയിൽ ബഹു. .എച്ച് .എം ശ്രീമതി. എം ആർ മായ ടീച്ചർ സ്വാഗതമാശംസിക്കുകയും സമ്മേളന ഉദ്ഘാടകനായി ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകപ്പു മന്ത്രി ജി. ആർ .അനിൽ അവർകൾ എത്തുകയും ചെയ്തു. സമ്മേളനത്തിന്റെ മുഖ്യാതിഥി തിരുവനന്തപുരം റെയിഞ്ച്  ഡിഐജി ഓഫ് പോലീസ് ശ്രീമതി. ആർ .നിശാന്തിനി ഐ.പി.എസ് അവര്‍കൾ ആയിരുന്നു.

prati.png
Kalo.png

സ്കൂൾ കലോത്സവം

സെപ്റ്റംബർ 29 30 തീയതികളിൽ മൂന്നുവേദികളിൽ സ്കൂൾ കലോത്സവം - വൈഖരി - നടന്നു. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം നടന്ന കലോത്സവത്തിൽ 250 അധികം കുട്ടികൾ കലാപ്രകടനം കാഴ്ചവച്ചു രണ്ടാം ദിവസം നടന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീമതി മഞ്ജു പത്രോസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി

ഉപജില്ല /ജില്ലാ കലോത്സവങ്ങൾ

ഒക്ടോബർ 6,7,8 തീയതികളിൽ ആണ് കന്യാകുളങ്ങര ഗേൾസ് ബോയ്സ് സ്കൂളുകളിൽ ആയി കടന്നു 157 വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിലായി മത്സരിച്ചു 22-11-2018 മുതൽ ജില്ലാ കലോത്സവത്തിൽ 30 ദിനങ്ങളിലായി 85 കുട്ടികൾ പങ്കെടുത്തു 5-1-2023 നടന്നു സംസ്ഥാന കലോത്സവത്തിൽ വന്ദേമാതരം ഗാന ലാപന മത്സരത്തിൽ ഏഴ് കുട്ടികളും ഇംഗ്ലീഷ് കഥാരചനക്ക് ഒരു ഒരു കുട്ടിയും ഉൾപ്പെടെ 8 കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കി

upa.png

വിദ്യാരംഗം സർഗ്ഗോത്സവം

ഉപജില്ല വിദ്യാരംഗം സർഗ്ഗോത്സവത്തിൽ എൽ.വി. എച്ച് .എസ് ൽ നിന്നു പങ്കെടുത്ത 6 ഇനങ്ങളിൽ അഞ്ച് ഇനങ്ങളിലും സമ്മാനം നേടി ജില്ലാ മത്സരത്തിൽ പങ്കെടുത്തു.

Sar.png

സ്കൂൾ മാസ്റ്റർ പ്ലാൻ പ്രതീക്ഷ

കുട്ടികളുടെ സമസ്ത മേഖലയുടെയും സമഗ്രവികസനവും നിശ്ചയമാക്കി അധ്യാപകർ രൂപകൽപ്പന ചെയ്ത മാസ്റ്റർ പ്ലാൻ ആണ് പ്രതീക്ഷ.  ലക്ഷ്യഅധിഷ്ഠതമായി തയ്യാറാക്കിയ ഈ മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് പഠനം  പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുള്ളത് 59 മേഖലകളിലായി രൂപംകൊടുത്ത പ്രവർത്തനങ്ങളണ് 2022 മുതൽ നടപ്പിലാക്കാൻ ശ്രമിച്ചിട്ടുള്ളത് കൂടുതൽ മികവിലേക്ക് കൂടുതൽ നന്മയിലേക്ക് എന്ന ലക്ഷ്യത്തോടെയാണ് ഈ മാസ്റ്റർ പ്ലാൻ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.

sc.png

സ്കൂൾവാർഷികാഘോഷം

.

S.png

ഗുരുവന്ദനം 

.

Guruvandanam.JPG

പഠനോത്സവം 

.

Padanotsavam.jpeg

ഗ്രേഡ് മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ

 100% വിജയം കൈവരിക്കുന്നതിനും ഫുൾ എ പ്ലസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ആയി പ്രത്യേകം ക്ലാസുകൾ നൽകി. ചോദ്യങ്ങൾ പരിചയിക്കുന്നതിന് വേണ്ടി ചോദ്യപേപ്പറുകൾ നൽകി ഉത്തരം എഴുതിപ്പിച്ചു യൂണിറ്റ് ടെസ്റ്റുകൾ സംഘടിപ്പിച്ചു.  മെന്ററിങ്ങിലൂടെ കുട്ടികളെ കൂടുതൽ മോട്ടിവേറ്റ് ചെയ്യുന്നതിനായി പഠന പിന്നോക്ക അവസ്ഥയിലുള്ള കുട്ടികളെ അധ്യാപകർക്ക് നൽകുകയുണ്ടായി

malaa.jpg

Club Activities

English Club

ക്വിസ് മത്സരം

June 19 വായനാ വാരത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തി 

Quiz.jpg

പുസ്തക അവലോകനം

കുട്ടികൾ വായിച്ച പുസ്തക അവലോകനം കൂടി  നടത്തി 

Eng.jpeg

LekshFM

English Club നു LEKSH FM ന്ന പേരിൽ ഒരു FM ഉണ്ട്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വിശേഷ ദിവസങ്ങളിലും LEKSH FM ന്റെ ബ്രോഡ്കാസ്റ്റിംഗ് ഉണ്ടാവും.

Fm.JPG

Leksh Focus

ഒരു വാർത്ത ചാനൽ 

Leksh Focus.JPG

ഡ്രഗ്സ് നു എതിരായ ബോധവൽക്കരണം 

English club ന്റെ നേതൃത്വത്തിൽ ഡ്രഗ്സ് നു എതിരായ ഒരുബോധവൽക്കരണ സ്കിറ്റ് കൂടി സംഘടിപ്പിച്ചു

Drug.jpg

Malayalam Club

കയ്യെഴുത്തു മാസിക പ്രകാശനം

 വിദ്യാലയത്തിലെ മുഴുവൻ  കുട്ടികളുടെയും രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിച്ച മാഗസിൻ പവിഴമല്ലി പ്രകാശനം നിർവഹിച്ചത് പോത്തൻകോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും അധ്യാപികയുമായ ശ്രീമതി അനിത ടീച്ചറാണ്

kaiye.png

വിദ്യാരംഗം ക്ലബ്ബ്

 2022 -23 അധ്യായന വർഷത്തെ വിദ്യാരംഗം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ കവയത്രി ശ്രീമതി ഉമാതൃദീപിന്റെ ഉദ്ഘാടനത്തോടെ ആരംഭിച്ചു

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പുസ്തക വൃക്ഷം നിർമ്മിച്ചു എഴുത്തുകാരൻ അവരുടെ പുസ്തകങ്ങളും അടങ്ങുന്ന ചെറിയ വിവരണങ്ങൾ വൃക്ഷശാഖകളിൽ ഒരുക്കിയാണ് പുസ്തക വൃക്ഷം നിർമ്മിച്ചത് പുതിയ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് വിദ്യാരംഗം സാഹിത്യം വേദി അംഗങ്ങൾ സന്നിഹിതരായിരുന്നു അവിടെ ശ്രീ എം ബി സന്തോഷ് , വട്ടപ്പറമ്പിൽ പീതാംബരൻ സാർ , കലാം കൊച്ചേറ സിദ്ദിഖ്, സുബൈറ ,പി ബാലഗോപാലൻ എന്നിവർ പങ്കെടുത്തു.

Vidya.png

ബഷീർ ദിനം

 ബഷീർ പുസ്തകങ്ങളുടെ പ്രകാശനവും ബഷീർ കഥാപാത്രങ്ങളുടെ പോസ്റ്റർ രചന മത്സരവും ആണ് ബഷീർ ദിനത്തോടനുബന്ധിച്ച് നടന്നത്.

bash.png

Hindi Club

രാഷ്ട്ര ഭാഷാ ക്ലബിന്റെ ഉദ്ഘാടനം

രാഷ്ട്ര ഭാഷാ ക്ലബിന്റെ ഉദ്ഘാടനം

രാഷ്ട്ര ഭാഷാ ക്ലബിന്റെ ഉദ്ഘാടനം.jpeg

Science Club

ശാസ്ത്രമേള ജില്ലാ/ ഉപജില്ല സംസ്ഥാന തലം

ഒക്ടോബർ 15, 16  തീയതികളിലായി നടന്ന   ഉപജില്ല മേളകളിൽ ശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്രമേളയിലും ഐ.ടി മേളയിലും ലക്ഷ്മി വിലാസം ഹൈസ്കൂൾ ഓവറോൾ നേടുകയും ഗണിത ശാസ്ത്രമേള പ്രവർത്തിപരിചയ മേള എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു .ജില്ലാ ശാസ്ത്രമേളയിൽ എൽ.വി.എച്ച് .എസ് ഓവറോൾ നേടി. സംസ്ഥാനതലത്തിൽ

വർക്കിംഗ്  മോഡലിന് A ഗ്രേഡ് കരസ്ഥമാക്കി.

Sha.png

ശാസ്ത്ര ക്ലബ്

2022-23 അക്കാദമിക വർഷത്തെ  ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട് ശാസ്ത്ര ക്ലബ്ബിന്റെ ഉൽഘാടനം ജൂൺ 15 ന് സ്കൂൾ സെമിനാർ ഹാളിൽ നടന്നു. സ്കൂളിലെ മുൻ ശാസ്ത്ര അദ്ധ്യാപിക ആയിരുന്ന ഗീത ടീച്ചർ ആയിരുന്നു ഉത്ഘാടക. ഇതിനോടാനുബന്ധിച്ച FM റേഡിയോ ശാസ്ത്ര 360 യുടെ ഉൽഘാടനം മുൻ ശാസ്ത്ര അദ്ധ്യാപിക അനിത ടീച്ചറും നിർവഹിച്ചു. കുട്ടികൾ തന്നെ നിർമ്മിച്ച തുണി ബാഗുകൾ ഉത്ഘാടകർക്ക് സമ്മാനമായി നൽകുകയും ചെയ്തു.

s.jpg

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

 • ജൂൺ 14-രക്ത ദാന ദിനം

 • പോസ്റ്റർ നിർമ്മാണം &പ്രസംഗം -രക്ത ദാനത്തിന്റെ ആവശ്യകത

 • ജൂലൈ 21-ലോക ചാന്ദ്ര ദിനം

 • വീഡിയോ പ്രസന്റേഷൻ -ചന്ദ്രനിലെ ആദ്യ ലാൻഡിംഗ്

 • എക്സിബിഷൻ -3D റോക്കറ്റ് മോഡൽ

 • ക്വിസ് കോമ്പറ്റിഷൻ &പോസ്റ്റർ കോമ്പറ്റിഷൻ

 • ഓഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനം

 • സ്പീച്ച് &പോസ്റ്റർ കോമ്പറ്റിഷൻ

 • സെപ്റ്റംബർ 16-ഓസോൺ ദിനം

 • പോസ്റ്റർ കോമ്പറ്റിഷൻ &ക്വിസ്

 • ഒക്ടോബർ 4-വേൾഡ് അനിമൽ വെൽഫയർ ഡേ

 • സ്പീച്ച് -പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത

 • നവംബർ 7-വേൾഡ് കാൻസർ അവയെർനെസ്സ് ഡേ

 • പോസ്റ്റർ കോമ്പറ്റിഷൻ &സ്പീച്ച് -ക്യാൻസർ അവബോധം

 • ഡിസംബർ 1-വേൾഡ്

 • എയ്ഡ്‌സ് ഡേ

 • പോസ്റ്റർ &സ്പീച്ച് കോമ്പറ്റിഷൻ

 • ജനുവരി 30-ലോക കുഷ്ഠ രോഗ നിർമാർജന ദിനം

 • പ്രസംഗം -കുഷ്ഠ രോഗ ബോധവൽക്കരണം

 • ഫെബ്രുവരി 28-ദേശീയ ശാസ്ത്ര ദിനം

 • സ്പീച്ച് &ക്വിസ്

Award.jpeg

ശാസ്ത്രപഥം

ശാസ്ത്രപഥം ഏറ്റവും കൂടുതൽ നൂതന ആശയങ്ങൾ പങ്കുവച്ചതിന് സംസ്ഥാന തലത്തിൽ ലക്ഷ്മി വിലാസം ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.

YIP.jpeg

ശാസ്ത്രമേള - മികവുകൾ

 • ഉപജില്ല ശാസ്ത്രമേള

 • സ്റ്റിൽ മോഡൽ - ഒന്നാം സ്ഥാനം
  നന്ദന റോയ്
  അക്ഷയ്. എ

 • വർക്കിംഗ്‌ മോഡൽ -രണ്ടാം സ്ഥാനം

 • മീനാക്ഷി. ബി. എസ്
  ആദിത്യൻ. എൻ. എ

 • ഇമ്പ്രവൈസ്ഡ് എക്സ്പീരിമെൻറ് - ഒന്നാം സ്ഥാനം

 • ശ്രീകമലം. ജെ. എസ്
  അശ്വിൻ കൃഷ്ണ. പി

 • പ്രോജെക്ട് - ഒന്നാം സ്ഥാനം
  ജിസ്ന. എസ്. എസ്
  അഭിഷേക്. എസ്

 • ക്വിസ് -ഒന്നാം സ്ഥാനം

 • ശിവഗംഗ. ബി. എസ്

 • സെമിനാർ -മൂന്നാം സ്ഥാനം

 • ഗൗതമി

 • ഉപജില്ലാ ശാസ്ത്രോത്സവത്തിൽ LVHS ഒന്നാം സ്ഥാനം കരസ്ഥമാക്കി

shas.jpg

ജില്ലാ ശാസ്ത്ര മത്സരം

 • വർക്കിംഗ്‌ മോഡൽ -ഒന്നാം സ്ഥാനം
  മീനാക്ഷി. ബി. എസ്
  ആദിത്യൻ. എൻ. എ

 • സ്റ്റിൽ മോഡൽ -മൂന്നാം സ്ഥാനം
  നന്ദന റോയ്
  അക്ഷയ്. എ

 • ഇമ്പ്രവൈസ്ഡ് എക്സ്പീരിമെൻറ് -മൂന്നാം സ്ഥാനം

 • ശ്രീകമലം. ജെ. എസ്
  അശ്വിൻ കൃഷ്ണ. പി

 • ജില്ലാ ശാസ്ത്ര മേളയിൽ LVHS ഒന്നാം സ്ഥാനം നേടി.

 • സംസ്ഥാന തലത്തിൽ LVHS വർക്കിംഗ്‌ മോഡലിൽ A ഗ്രേഡ് കരസ്ഥമാക്കി.

shast.jpg

Social Science Club

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

2022-23 അധ്യായന വർഷത്തെ ലക്ഷ്മിവിലാസം ഹൈസ്കൂൾ പോത്തൻകോടിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 20. 6.2022 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടന്നു സ്കൂളിലെ റീഡിങ് റൂമിൽ വച്ചായിരുന്നു ചടങ്ങ് നടത്തിയത് നമ്മുടെ സ്കൂളിലെ തന്നെ മുൻ സാമൂഹ്യശാസ്ത്ര അധ്യാപികയായിരുന്ന ഗീത ടീച്ചർ ആയിരുന്നു ഉദ്ഘാടക.

 

 ഈശ്വര പ്രാർത്ഥനയോടുകൂടി പരിപാടികൾ ആരംഭിച്ചു. സ്കൂളിലെ 8,9,10 സ്റ്റാൻഡേർഡുകളിലെ  മുഴുവൻ ഡിവിഷനിലേയും തിരഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാർത്ഥികൾ വീതമാണ് ഉണ്ടായിരുന്നത്.

 സോഷ്യൽ സയൻസ് അധ്യാപകനായ നിസാർ സാർ സ്വാഗതം ആശംസിച്ചു അതിനുശേഷം ഉദ്ഘാടന കർമ്മം ഗീത ടീച്ചർ നടത്തുകയും കുട്ടികൾക്ക് നല്ലൊരു ക്ലാസ് കൊടുക്കുകയും ചെയ്തു ഇന്നത്തെ സമൂഹത്തിൽ മതങ്ങളുടെ സ്ഥാനം,  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രാധാന്യം തുടങ്ങി ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാൻ ടീച്ചറിന് കഴിഞ്ഞു തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ഭാഗമായി ടീച്ചറിനോടുള്ള ആദരസൂചകമായി ബഹുമാനപ്പെട്ട എച്ച് എം പൊന്നാട അണിയിച്ചു.  തുടർന്ന് സോഷ്യൽ സയൻസ് എച്ച് ഒ ഡി ടീച്ചർ ആയ മീര ടീച്ചർ,പൂജ എന്നിവർ ആശംസ പ്രസംഗം നടത്തുകയുണ്ടായി എല്ലാവരും കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിലുള്ള അറിവുകൾ പകർന്നു കൊടുക്കാൻ ശ്രമിച്ചിരുന്നു തുടർന്ന് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ കൺവീനറായ ഹനിയെ ടീച്ചർ നന്ദി പറയുകയും കാര്യപരിപാടികൾ അവസാനിപ്പിക്കുകയും ചെയ്തു.

 വായനാദിനം 19.6.2022 ആയി ബന്ധപ്പെടുത്തി വായനാദിന പ്രതിജ്ഞ രാവിലെ അവതരിപ്പിച്ചു ഉച്ചയ്ക്കുശേഷം മഹാത്മാഗാന്ധിജിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ആത്മകഥയിലെ ചില പ്രസക്തഭാഗങ്ങൾ കുട്ടികൾക്ക് വായിച്ച് മനസ്സിലാക്കുന്നതിനായി നൽകി.

 

ജൂൺ 26- ലോക മയക്കുമരുന്ന് വിരുദ്ധ ദിനം --  മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ കുട്ടികളെ കൊണ്ട് ചൊല്ലിപ്പിച്ചു. പോസ്റ്ററുകൾ തയ്യാറാക്കി.

ജൂലൈ 11- ലോക ജനസംഖ്യാദിനം  ---  ജനസംഖ്യ വർദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരു വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു

 

ആഗസ്റ്റ് 26- ഹിരോഷിമ ദിനം --- എല്ലാ യുദ്ധങ്ങളും നാശത്തിലേക്ക് മാത്രമാണ് നയിക്കുന്നത് എന്ന സത്യമാണ് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നത് . ഈ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു

ആഗസ്റ്റ് 9- നാഗസാക്കി ദിനം  -- യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം

 ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിന സന്ദേശം --  ദേശഭക്തിഗാനാലാപനം പ്രസംഗം ഉപന്യാസ രചന എൻറെ ഇന്ത്യ , സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വർഷത്തിൽ ഇന്ത്യ അറ്റ് ഹൺഡ്രഡ് മൈ ഡ്രീം പ്രശ്നോത്തരി കവിതാലാപനം തുടങ്ങിയവ സംഘടിപ്പിച്ചു

 സെപ്റ്റംബർ 16 -ഓസോൺ ദിനം -  ഈ ദിനത്തിനോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ തയ്യാറാക്കി ഓസോൺ ദിന ക്വിസ് സംഘടിപ്പിച്ചു

ഒക്ടോബർ 1 -ലോക വൃദ്ധദിനം -  ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് ജീവിത സായാഹ്നത്തിൽ എത്തിനിൽക്കുന്ന അവരോടുള്ള നമ്മുടെ കടമയും കടപ്പാടും കുട്ടികളെ ഓർമിപ്പിക്കുന്നതിനായിരുന്നു ഈ ദിവസം . അതിനായി ക്ലബ് അംഗങ്ങൾ വൃദ്ധസദനം സന്ദർശിച്ചു

ഒക്ടോബർ 2 -ഗാന്ധിജയന്തി -  ഒക്ടോബർ 2 ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് വീഡിയോസ് എന്നിവ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു ദേശഭക്തിഗാനപത്രം ചിത്രം ആൽബം എന്നീ പ്രവർത്തനങ്ങളിൽ ക്ലബ് അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

നവംബർ 1 -കേരളപ്പിറവി ദിനം -- ക്വിസ്,  പോസ്റ്റര്‍ എന്നിവ ഈ ദിവസവുമായി ബന്ധപ്പെടുത്തി സ്കൂളിൽ സംഘടിപ്പിച്ചു

ഡിസംബർ 5- ലോക മണ്ണ് ദിനം

 ലോക മണ്ണ് ദിനമായി ബന്ധപ്പെടുത്തി ഉപന്യാസ രചന ചിത്രരചന ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു

 ഉപന്യാസ വിഷയം- ലോകം മണ്ണു ദിനം

 ചിത്രരചന- മണ്ണ് മലിനീകരണം കൃഷിയ്ക്കും ജീവനും ഭീഷണി

 ക്വിസ് -ലോക മണ്ണ് ദിനവും ശാസ്ത്രീയ മണ്ണ് പരിശോധനയും

 ജനുവരി 26 -റിപ്പബ്ലിക് ദിനം

 റിപ്പബ്ലിക് ദിന സന്ദേശം -നിസാർ സാർ എസ് .എസ് അധ്യാപകൻ

Speech-ദേവിക 9 F

 കവിത -നിമിഷ S 8D

സംഘഗാനം- അതുല്യ ആൻഡ് പാർട്ടി

Samoo.png

Maths Club

ഉപജില്ല സാമൂഹ്യശാസ്ത്രം മത്സരം

 ടാലൻറ് സ്പീച്ച് -സെക്കൻഡ് ദേവതീർത്ഥ 8D

 അറ്റ്ലസ് മേക്കിങ് -ഫസ്റ്റ് അർച്ചന

വർക്കിംഗ് മോഡൽ -ഫസ്റ്റ് Abjith 

ലോക്കൽ ഹിസ്റ്ററി- റൈറ്റിംഗ് ബി എസ്

സ്റ്റിൽ മോഡൽ- ആമിന നസ്രീൻ, അമൃത സുരേഷ്, സാമൂഹ്യശാസ്ത്രമേളയിൽ തുടർച്ചയായ പന്ത്രണ്ടാം വർഷത്തിലും ഓവറാൾ കിരീടം

കണിയാപുരം സബ് ജില്ലയിൽ സ്വാമി വിവേകാനന്ദൻറെ 160 ജന്മദിനത്തിനോട് അനുബന്ധിച്ച് നാഷണൽ യൂത്ത് ഡേ വിവേകാനന്ദ പഠനവേദിയും കഴക്കൂട്ടം ഭാരതീയ വിചാരകേന്ദ്രവും വിചാര കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രസംഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ കിരീടവും നേടിയത് നമ്മുടെ സ്ഥാപനത്തിലെ ദേവിക എസ് എ എന്ന കുട്ടിയാണ്

111.JPG

ജില്ലയിൽ വർക്കിംഗ് മോഡൽ അറ്റ്ലസ് മേക്കിങ്

ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികളെയും കൊണ്ട് പ്ലാനറ്റോറിയത്തിൽ പഠനയാത്ര പോയി.

പാദ മുദ്ര കണിയാപുരം സബ് ജില്ല പ്രാദേശിക ചരിത്രരചന പങ്കെടുത്തവർ - അളകനന്ദ 8D, ഇതിഹാസൻ ജെ 9 J

111.JPG

ഗണിത ക്ലബ് (ലക്ഷ്മീ വിലാസം ഹൈസ്കൂൾ ) 2022-23

 1. ഒരു ക്ലാസിൽ നിന്ന് രണ്ടു വിദ്യാർത്ഥികളെ വീതം  ഗണിത ക്ലബിലേയ്ക്ക് തെരെഞ്ഞെടുത്തു.  അതത് ക്ലാസിലെ ഗണിത ടീച്ചർമാർക്ക് ചുമതല നൽകിയാണ് ഗണിതാഭിരുചി ഉള്ള വിദ്യാർത്ഥികളെ തെരെഞ്ഞെടുത്തത്.

 2. പ്രഥമാധ്യാപികയേയും ക്ഷണിച്ച് കൊണ്ട് ഗണിത ക്ലബിൻ്റെ ഉദ്ഘാടനം 16/06/22 ന് നടത്തി.

 3. 7/10/22 ഗണിത ക്വിസ് സംഘടിപ്പിച്ച

 4. പൈദിനാചരണം നടത്തി; ചിത്രങ്ങൾ ചേര്‍ത്ത് വിദ്യാർത്ഥികൾ തന്നെ കൊളാഷ് നിർമ്മിച്ച് പ്രദർശിപ്പിച്ചു.

 

 

ga.jpg

ദേശീയ ഗണിത ശാസ്ത്ര ദിനം ആചരിച്ചു

രാമാനുജന്റെ ജീവിത ഏടുകൾ കൊളാഷാക്കി തയ്യാറാക്കി. ഗണിത വിഭാഗം HOD അത് പ്രകാശനം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥികൾക്ക് അത് കാണാൻ അവസരം ഒരുക്കി.

gan.jpg

ഗണിതലാബ് നിർമ്മാണം

ഇതുമായി ബന്ധപ്പെട്ട് ഗണിത ക്ലബിലെ വിദ്യാർത്ഥികളോട് ഗണിത ക്ലബിലേയ്ക്ക് ആവശ്യമുള്ള വസ്തുക്കൾ , ഗണിതബുക്കുകൾ ഇവ നൽകാനും നല്ലൊരു ക്യാംബെയിൽ നടത്തി

gani.jpg

ശാസ്ത്ര മേള സബ് ജില്ലാതല സ്ഥാനങ്ങൾ

 1. ഇതുമായി ബന്ധപ്പെട്ട് ഗണിത ക്ലബിലെ വിദ്യാർത്ഥികളോട് ഗണിത ക്ലബിലേയ്ക്ക് ആവശ്യമുള്ള വസ്തുക്കൾ , ഗണിതബുക്കുകൾ ഇവ നൽകാനും നല്ലൊരു ക്യാംബെയിൽ നടത്തി

aa.JPG

പോയിന്റ് നിലയിൽ നാലാം സ്ഥാനം നേടി ജില്ലാതല സ്ഥാനങ്ങൾ

ഇതുമായി ബന്ധപ്പെട്ട് ഗണിത ക്ലബിലെ വിദ്യാർത്ഥികളോട് ഗണിത ക്ലബിലേയ്ക്ക് ആവശ്യമുള്ള വസ്തുക്കൾ , ഗണിതബുക്കുകൾ ഇവ നൽകാനും നല്ലൊരു ക്യാംബെയിൽ നടത്തി

zs.JPG

ഗണിത ശലഭങ്ങൾ

പഠനോത്സവത്തിൽ ഗണിത ശലഭങ്ങൾ എന്ന പേരിൽ ഗണിതോത്സവം സംഘടിപ്പിയ്ക്കുന്നു

വിശ്വമാനവൻ എന്ന പേരിൽ നാടകം, ഗണിത ഒപ്പന, ഗണിത തിരുവാതിരപ്പാട്ട്, ഗണിത ഓട്ടൻ തുള്ളൽപ്പാട്ട്, ഗണിത വഞ്ചിപ്പാട്ട് തുടങ്ങിയവയുമായി ഗണിതോത്സവത്തിൽ അണി ചേരുന്നു.

ganit.jpg

Sports Club

കായികമേള

ഉപജില്ലാ കായികമേളയിൽ വിവിധയിനങ്ങളിലായി 374 കുട്ടികൾ പങ്കെടുത്തു. ജില്ലാ കായികമേളയിൽ വിജയം കൈവരിച്ച 53 കുട്ടികൾ സംസ്ഥാന കായികമേളയിൽ പങ്കെടുത്ത 22 കുട്ടികൾ സമ്മാനാർഹരായി ദേശീയ കായികമേളയിൽ 14 കുട്ടികൾ പങ്കെടുത്തു. സബ്ജില്ലാ ഗെയിംസിൽ ഖോ ഖോ കബഡി വോളിബോൾ നെറ്റ് ബാൾ ബാസ്ക്കറ്റ് ബോൾ ത്രോ ബോൾ ചെസ്സ് വടംവലി ടെന്നീസ് നീന്തൽ അത്‍ലറ്റിക്സ് എന്നിവയിൽ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി

Spo.png

 ടോട്ടൽ ഫിറ്റ്നസ് പ്രോഗ്രാം

ബാഡ്മിൻറൺ ഷട്ടിൽ ക്രിക്കറ്റ് ഹോക്കി എന്നിവയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ രൂപീകരിച്ചു കുട്ടികൾക്ക് ഫിറ്റ്നസ് ടെസ്റ്റ് നടത്തിയാണ് വിവിധയിനം ഗെയിമുകളിലേക്ക് തെരഞ്ഞെടുത്തത് പരിശീലനം നൽകുന്നത് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും          വിവിധയിനം       കായിക            മത്സരങ്ങളിൽ പങ്കെടുക്കൂന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്

ഉപജില്ലാ ചാമ്പ്യൻഷിപ്പുകളിൽ നമ്മുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് കരാട്ടേക്ക്  ആറും വുഷുവിന് മൂന്നും ഷട്ടിൽ ബാഡ്മിൻറന് മൂന്നും ക്രിക്കറ്റിന് മൂന്നും കുട്ടികൾ വീതം പങ്കെടുത്തു

IMG_4801.JPG

ഒരു കുട്ടിക്ക് ഒരു സ്പോർട്സ് 

സ്‌കൂളിലെ എല്ലാ കുട്ടികൾക്കും ഒരു സ്പോർട്സ് നിർബന്ധമാക്കിയുള്ള സ്പോർട്സ് പ്രോഗ്രാമാണിത്. ഇത് വഴി കുട്ടികളിലെ അമിത ഊർജം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയുന്നുണ്ട്. എല്ലാ കുട്ടികളെയും ഉൾകോള്ളുന്നതിനായി  സ്കൂളിൽ താഴെ പറയുന്ന സ്പോർട്സ് ഇനങ്ങൾ തുടങ്ങി.

 

സ്പോർട്സ് ഇനങ്ങൾ (എല്ലാ ഇനങ്ങളിലും ആൺകുട്ടികളും, പെൺകുട്ടികളും ടീമുകൾ ഉണ്ട്)

 • ഖോ-ഖോ  

 • കബഡി

 • ഫുട്ട്ബോൾ 

 • വോളീബോൾ 

 • നെറ്റ്ബോൾ 

 • ബാസ്കറ്റ് ബോൾ 

 • ഹാൻഡ്ബാൾ 

 • ത്രോ ബോൾ 

 • ഹോക്കി 

 • ക്രിക്കറ്റ് 

 • ടെന്നികോയ്റ്റ് 

 • ഷട്ടിൽ ബാഡ്മിൻറൺ 

 • ബോൾ ബാഡ്മിന്റൺ 

 • സ്വിമ്മിങ് ഇനങ്ങൾ (വാട്ടർ പോളോ ഉൾപ്പെടെ എല്ലാ ഈവന്റ്റുകളും)

 • അത്ലറ്റിക്സ് ഇനങ്ങൾ (ഓട്ടം, ചാട്ടം, ത്രോസ്)

Tot.JPG

സ്പോർട്സ് നേട്ടങ്ങൾ : 2022-23

സ്കൂളിൽ നിന്ന് 276 കുട്ടികൾ സബ്ജില്ലാതല മത്സരങ്ങളിൽ വിവിധ ഇനം ഗെയിമുകളിലായി മത്സരിച്ചു. അതിൽ 99 കുട്ടികൾ തിരുവനന്തപുരം ജില്ലാ റവന്യുതല മത്സരങ്ങളിൽ പങ്കെടുത്തു. അതിൽ ൧൨ കുട്ടികൾക്ക് സ്കൂൾതല സ്റ്റേറ്റ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ കഴിഞ്ഞു.
സ്കൂൾ തലവും അസോസിയേഷൻ തലവുമായ മത്സരങ്ങളിൽ 55 കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ (തിരുവനന്തപുരം ജില്ലയ്ക്കു വേണ്ടി) പങ്കെടുക്കുവാൻ കഴിഞ്ഞു അതിൽ 22 കുട്ടികൾക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു. ഇതിൽ 14 കുട്ടികൾ പല ഇനങ്ങളിലായി നാഷണൽ (കേരളത്തെ പ്രതിനിധീകരിച്ച്) പോവുകയുണ്ടായി. 

WhatsApp Image 2022-10-24 at 4.31.58 PM.jpeg

Eco Club

പരിസ്ഥിതി - പോസ്റ്റർ രചനാ മത്സരം

നൂതനമായ ആശയങ്ങളുമായി നൂറോളം കുട്ടികൾ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും പോസ്റ്റർ കാണുന്നതിന് ഉള്ള സംവിധാനവും ഒരുക്കി.

Paris.jpg

ജൂൺ 5 - പരിസ്ഥിതി ക്ലബ് ഉദ്ഘാടനം പരിസ്ഥിതി        ദിനാചരണം

ജൂൺ 5 അവധി ദിവസമായതിനാൽ  ജൂൺ  6 നാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.

പോത്തൻകോട് കൃഷി ഓഫീസർ, പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്തു. പരിസ്ഥിതി ക്ലബ് ഉദ്ഘാടനവും തദവസരത്തിൽ നടന്നു. വൃക്ഷത്തൈ സമീപത്തുള്ള നഴ്സറിയിൽ നിന്നും വാങ്ങി സ്കൂൾ പരിസരത്ത് നടുകയും കുട്ടികൾക്ക് വീടുകളിൽ നടുന്നതിന് കൊടുത്തു വിടുകയും ചെയ്തു. മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.

Pari.jpg

കുഞ്ഞൻ സ്മാരക  കാർഷിക വീഡിയോ ഗ്രാഫി മത്സരം

ലക്ഷ്യം: വിദ്യാർത്ഥികളിൽ കൃഷിയെ പ്രോത്സാഹിപ്പിയ്ക്കുക.      കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കുക.

വിത്ത് നട്ട് വിളവെടുക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ, കുടുംബത്തോടൊപ്പം അവ പരിചരിയ്ക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി 15 മിനിട്ട്  ദൈർഘ്യമുള്ള വീഡിയോ അയയ്ക്കുക.

കുട്ടികൾ കൃഷി ചെയ്യുന്ന ചിത്രങ്ങൾ, വളർച്ചാഘട്ടങ്ങൾ, കുടുംബത്തോടൊപ്പമുള്ള പരിചരണം കൃഷി സംശയങ്ങൾ ഉൾപ്പെടെ ഗ്രൂപ്പിൽ പങ്കുവച്ചു

 

 

Parist.jpg

സ്കൂളിനൊരു പച്ചക്കറിത്തോട്ടം

ലക്ഷ്യം: കാർഷിക സംസ്കാരം പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപ്തത കൈവരിയ്ക്കലും വിദ്യാർത്ഥികളിലെ അധിക ഊർജ്ജത്തെ സൃഷ്ടിപരമായി വിനിയോഗിയ്ക്കലും

ഘട്ടങ്ങൾ

a) മണ്ണും കുമ്മായവും ചേർത്ത് ഒരു കൂട്ടുണ്ടാക്കി. കൊക്കോപിറ്റും ട്രൈക്കോഡർമ്മയും ചേർത്ത് നനച്ച് ചണച്ചാക്കുകളിൽ നിറച്ചു. ഈ മിശ്രിതങ്ങൾ 3 ആഴ്ച മാറ്റിവച്ചു.

b) സീഡോമൊണാസ് ചേർത്ത പ്രത്യേക മിശ്രിതം ഡ്രേകളിൽ നിറച്ച് വിത്ത്         പാകി.

 

 ഈ ഘട്ടങ്ങളെല്ലാം വിദ്യാർത്ഥികളെയും പഞ്ചായത്ത് അംഗങ്ങളെയും കൃഷി വിദഗ്ധരേയും ഒരുമിപ്പിച്ച് വിദ്യാർത്ഥികൾക്ക് ഒരു പ്രായോഗിക പാഠശാല നൽകുവാൻ കഴിഞ്ഞു.

c) പരിപാലിച്ച മണ്ണും കോക്കോപിറ്റും ചാണകപ്പൊടിയും ഗവൺമെന്റ് അംഗീകരിച്ച ഗ്രോ ബാഗിന് പകരം ഉളള സംവിധാനത്തിൽ നിറച്ച് കൃഷിസ്ഥലത്ത് വച്ചു.

 

d) ട്രിപ്പ് ഇറിഗേഷൻ സംവിധാനം ഒരുക്കി

e) ജനപ്രതിനിധികളുടെയും മറ്റും സമക്ഷത്തിൽ പച്ചക്കറി തൈകൾ   നട്ടു കൊണ്ട് പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി.

paccha.jpg

ചെറു ധാന്യത്തോട്ടം

എക്കോ ക്ലബ് ജില്ലാ തല കൺവീനർ, ഇതര സ്കൂൾ അധ്യാപകർ ഉൾപ്പെട്ട് നമ്മുടെ സ്കൂളിൽ വച്ച് ചെറുധാന്യങ്ങളുടെ പ്രസക്തി പരിചയപ്പെടുത്തുന്ന ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു.

 

 

ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി. മായ ടീച്ചർ ചെറു ധാന്യ വിത്ത്പാകിക്കൊണ്ട് ചെറു ധാന്യത്തോട്ടത്തിനുള്ള പ്രവർത്തനങ്ങൾക്ക് ടി സ്കൂളിൽ തുടക്കമായി.

Eco.jpg

അംഗീകാരങ്ങൾ

വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വർദ്ധിച്ച സ്വീകാര്യതയാണ്  പരിസ്ഥിതി ക്ലബിന്റെ എല്ലാ വിധ പരിപാടികൾക്കും ലഭിച്ചത്.

കൂടുതൽ കുട്ടികൾ പരിസ്ഥിതി ക്ലബിന്റെ പ്രവർത്തന ങ്ങളിൽ ആകൃഷ്ടരായി ക്ലബിൽ അംഗങ്ങളാകുവാൻ എത്തിയതും അതിന് തെളിവാണ്. ഞങ്ങൾ സംഘടിപ്പിച്ച കാർഷിക വീഡിയോഗ്രഫിയിൽ പങ്കെടുത്ത വിദ്യാർത്ഥിയെയാണ് പോത്തൻകോട് കൃഷി ഭവൻ ഏറ്റവും നല്ല കുട്ടി കർഷകനായി തെരെഞ്ഞടുത്തു. ചടങ്ങിൽ കുട്ടി കർഷകനെ ബഹു : കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനുമോദിച്ചു.

kar.jpg

നിനക്കെന്റെ ജീവജലം പദ്ധതി

.

ലക്ഷ്മീവിലാസം ഹൈസ്കൂളിൽ നിനക്കെന്റെ ജീവജലം പദ്ധതി ഉദ്ഘാടനം ചെയ്തു.

പി.റ്റി എ. പ്രസിഡന്റ് ശ്രീ. പി.എസ്. ബിനു  അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ
ശ്രീ.ഡി വിമൽ കുമാർ നിനക്കെന്റെ ജീവജലം പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാനേജർ പ്രതിനിധി ശ്രീ. പി പ്രവീൺ , സീനിയർ അസിസ്റ്റന്റ് ശ്രീമതി അനീഷ് ജ്യോതി, എക്കോ ക്ലബ് കൺവീനർ ശ്രീ. പി രാഹുൽ അധ്യാപകരായ ശ്രീമതി MS വിനീത , ശ്രീമതി ആർ രജിത, ശ്രീമതി DS അഞ്ജലി ശ്രീമതി ശ്രീജ ആർ ശിവാനന്ദൻ , ശ്രീമതി രമാദേവി, PTA അംഗം വോൾഗ എന്നിവരും പരിസ്ഥിതി ക്ലബിലെ അംഗങ്ങളായ കുട്ടികളും പങ്കെടുത്തു.
വേനലിൽ ദാഹനീരിനായി കേഴുന്ന ജീവജാലങ്ങൾക്കായി സ്കൂളിലെ കുട്ടികളെ ഒരുമിപ്പിച്ച് ജീവജാലങ്ങൾക്ക് കുടിനീര് നൽകുന്നതിന് ഉള്ള സംവിധാനം ഒരുക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.   ഇതിന്റെ  ആദ്യഘട്ടം സ്കൂൾ തല ഉദ്ഘാടനം ആണ് എങ്കിലും രണ്ടാം ഘട്ടത്തിൽ കുട്ടികൾ അവരവരുടെ വീടുകളിൽ ഇത്തരത്തിൽ ജീവജാലങ്ങൾക്ക് ദാഹനീര് ഒരുക്കി അതിന്റെ ചിത്രങ്ങൾ എടുത്ത് പരിസ്ഥിതി ക്ലബിലെ ബന്ധപ്പെട്ടർക്ക് അയയ്ച്ച് തരിക എന്നതാണ്.  ദാഹജലം നുകരാൻ എത്തുന്ന ജീവജാലങ്ങളുടെ ഉൾപ്പെടെ ചിത്രങ്ങൾ കുട്ടികൾക്ക് അയയ്ക്കാം. ഇതുവഴി സഹജീവി സ്നേഹം , പ്രകൃതി നിരീക്ഷണം തുടങ്ങിയവയാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്ന് ലക്ഷ്മി വിലാസം ഹൈസ്കൂളിലെ എക്കോ ക്ലബ് കൺവീനർ രാഹുൽ.പി പരിപാടിയിൽ പങ്കെടുത്തു കൊണ്ട് വിദ്യാർത്ഥികളോടായി  പറഞ്ഞു

Jeeva.jpeg

IT Club

ഐ ടി ക്ലബ്

സംസ്ഥാന തലത്തിൽ ഐ ടി ക്വിസ് മത്സാരത്തിൽ  നമ്മുടെ വിദ്യാലയത്തിൽ നിന്നു പങ്കെടുത്ത്       A ഗ്രേഡ് നേടിയ ശ്രീഹരി എ എസ്

it.png

Charity

സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മ

ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ സഹപാഠിയ്ക്ക് ഒരു കൈത്താങ്ങ് വീട്ടിലേയ്ക്ക് ഒരു കുഞ്ഞാട് പദ്ധതി നാലാം ഘട്ടത്തിലേയ്ക്ക്  പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ഈ പദ്ധതിയിലൂടെ 8-ാം ക്ലാസിലെ അർഹരായ 5 കുട്ടികൾക്ക് ഓരോ ആടിനെ വീതം ആദ്യമായി നൽകിയത്. ക്രമേണ ആടിന്റെ എണ്ണം കൂടി വന്നു. പ്രസ്തുത സ്കൂളിന്റെ മുൻ മാനേജറും ഹെഡ് മാസ്റ്ററും ആയിരുന്ന ശ്രീ പ്രഫുല്ലചന്ദ്രൻ സാറിന്റെ (  അപ്പു സാറിന്റെ ) അനുസ്മരണ ദിവസമായ ഡിസംബർ പത്തിന് ആണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. 2019 ൽ ആരംഭിച്ച ഈ പദ്ധതി നിബന്ധന അനുസരിച്ച് പത്താം ക്ലാസ് കഴിയുന്നത് വരെ സൗജന്യമായി കിട്ടിയ ഈ ആടിനെ വിൽക്കാൻ പാടില്ല എന്നാൽ അതിന്റെ കുട്ടികളെ വിൽക്കാം. ആദ്യ ഘട്ടത്തിൽ വിദ്യാർത്ഥികളിൽ നിന്ന് തന്നെ  കണ്ടെത്തിയ 'കാരുണ്യക്കുടുക്കയിലൂടെ '  ആണ് ഇതിനുള്ള പണം   സമാഹരിച്ചത്. പിന്നീട് അധ്യാപകർ, രക്ഷകർതൃ പ്രതിനിധികൾ, ജീവനക്കാർ , സുമനസ്സുകൾ എന്നിവർ നൽകിയ സംഭാനയിലൂടെ ആണ് ഈ പദ്ധതി വൻ വിജയമായത്.

 

ലക്ഷ്മീവിലാസം സ്കൂൾ നടത്തിവരുന്ന സ്നേഹത്തണൽ - കാരുണ്യ കൂട്ടായ്മ വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണിത്.

2017 - 18 അക്കാദമിക വർഷം പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ ആരംഭിച്ച പ്രസ്തുത കൂട്ടായ്മ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് കാരുണ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. RCC , കരുണാലയം ഇവിടങ്ങളിൽ പൊതിച്ചോറ് എത്തിയ്ക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ശസ്ത്രക്രിയ പോലുള്ള ചികിത്സകൾക്കുൾപ്പെടെ സഹായം നൽകുക food fest പോലുള്ള പ്രവർത്തനങ്ങൾ അതിനായി നടത്തുക, പ്രകൃതി ദുരന്തങ്ങളിൽ ഉൾപ്പെടെ സഹായം എത്തിയ്ക്കുക ഓണക്കിറ്റുകൾ നൽകുക തുടങ്ങി  ഇത്തരം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഭാഗവാക്കാക്കാനും കഴിഞ്ഞിട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ മാനുഷിക മൂല്യങ്ങളെ ഊട്ടിയുറപ്പിയ്ക്കാനും കഴിയുന്നുണ്ട്. 

Sneh.png

പൊതിച്ചോറിന്റെ സ്നേഹ സ്പർശം

2022 നവംബർ 1 മുതൽ സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച ആർസിസി യിലേക്കുള്ള പൊതിച്ചോറിൻ്റെ വിതരണം എല്ലാ ബുധനാഴ്ചകളിലും മുടങ്ങാതെ നൽകാൻ കഴിഞ്ഞു 3023 പൊതിച്ചോറ് നൽകിക്കൊണ്ട് ഈ പദ്ധതി ഒരു വൻവിജയമായി മാറി.  വരും വർഷങ്ങളിലും ഈ പദ്ധതി

Sneha.png

പൊതുവിജ്ഞാന ക്ലബ്

പൊതുവിജ്ഞാന ക്ലബ്

വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കുന്ന തരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പൊതുവിജ്ഞാന ക്ലാസ് സ്കൂളിൽ പ്രവർത്തിക്കുന്നു 50 അംഗങ്ങളുള്ള ക്ലാസ്സിൽ നിന്ന് ധാരാളം കുട്ടികൾ വിവിധയിടങ്ങളിലായി നടന്ന ക്വിസ്  മത്സരങ്ങളിൽ കുട്ടികൾ സമ്മാനാർക്കരായി.

 സ്കൂൾതലം ക്വിസ് മത്സരങ്ങൾ

ആർച്ചീസ് - ഒന്നാംസ്ഥാനം

സംസ്കൃതി - ഒന്നാം സ്ഥാനം

സമദാ ക്വിസ്  -ഒന്നാംസ്ഥാനം

വക്കം ഖാദർ എവറോളിംഗ് ട്രോഫി - ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

വക്കം ഖാദർ ഉപന്യാസ രചനാ മത്സരം – ഒന്നാംസ്ഥാനം

ചെമ്പഴന്തി ഗുരുകുലം ക്വിസ് - രണ്ടാംസ്ഥാനം

ചെമ്പഴന്തി ഗുരുകുലം ഉപന്യാസരചന കവിതാരചന - രണ്ടാംസ്ഥാനം ജില്ലാതല ചരിത്ര ക്വിസ് മത്സരത്തിൽ പങ്കെടുത്തു. കണിയാപുരം ബിആർസിയിൽ വച്ച് നടന്ന സർവ വിജ്ഞാനകോശം ഹൈസ്കൂൾ കുട്ടികൾക്കായുള്ള ബ്ലോക്ക് തല മത്സരത്തിൽ നാലാം സ്ഥാനം ലഭിച്ചു. സബ് ജില്ലാതല സ്വദേശി കെ. പി.എസ്.ടി.എ ക്വിസ്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വദേശി റവന്യൂ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു.

ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾതല മത്സരത്തിൽ വിജയിച്ച സബ്ജില്ലാതലത്തിൽ പങ്കെടുത്തു.

2.12.22 അറിവ് നിറവ് അപ്പു സാർ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ സബ്ജില്ലാതല ക്വിസ് മത്സരത്തിൽ നാലാം സ്ഥാനം നേടി. 26 01 2023 ആയിരൂപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും 2001 രൂപയും കരസ്ഥമാക്കി 8.2.2023 കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് നടത്തിയ സ്കൂൾതല ശാസ്ത്ര ക്വിസ്സിൽ ഒന്നാം സ്ഥാനം നേടി.

IMG_2236.JPG

പ്രവർത്തി പരിചയ മേള

വിനോദയാത്ര

നൂറുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിനോദയാത്ര സ്കൂളിൽ നിന്നും സംഘടിപ്പിച്ചു വാഗമൺ , വീഗാലാൻഡ് എന്നിവിടങ്ങളിലേക്കും സംഘടിപ്പിച്ച വിനോദയാത്ര രണ്ടു ദിവസത്തേക്ക് ആയിരുന്നു ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ള വിനോദ പരിപാടികൾ ഉൾക്കൊള്ളിച്ച് വിനോദയാത്ര വൻ വിജയമായിരുന്നു വിനോദയാത്രയെ കുറിച്ച് കുറിപ്പുകള്‍  തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി.

Vino.png

പഠനയാത്രകൾ

സോഷ്യൽ സയൻസ് ക്ലബ്ബും ജൂനിയർ റെഡ് ക്രോസും ലിറ്റിൽ കൈറ്റ് സ്റ്റും സംയുക്തമായി പഠനയാത്ര സംഘടിപ്പിച്ചു പ്ലാനറ്റോറിയത്തിലേക്ക് നടന്ന പഠനയാത്രയിൽ 120 കുട്ടികൾ പങ്കെടുത്തു.

Pad.png

ലഹരി വിരുദ്ധ ക്ലബ്

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് അധ്യാപകർക്ക് /കുട്ടികൾക്ക്

ലഹരിവിരുദ്ധ ക്യാമ്പസ് ലക്ഷ്യം വച്ചുകൊണ്ട് സ്കൂളിൽ അധ്യാപകർക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. പിന്നീട് അധ്യാപകർ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഈ ക്ലാസ് നൽകുകയുണ്ടായി.

111.JPG

ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം

2022 നവംബർ 1 ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം കുട്ടികളിൽ ഇത്തരം ആശയളെ തേടാനും ശക്തിയുക്തമായി അവതരിപ്പിയ്ക്കാനും സാധിച്ചു.

ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനത്തിലൂടെ ആശയങ്ങൾ  മറ്റ് കുട്ടികളെ കൂടി ബോധവാന്മാരാകാനും കഴിഞ്ഞു.

 

 

പോസ്റ്റർ രചനാ മത്സരത്തിന് എത്തിയ പോസ്റ്ററുകൾ വളരെ നിലവാരം പുലർത്തിയതും ഏറെ ആശയങ്ങളെ ഉൾക്കൊള്ളുന്നതും ആയിരുന്നു. അതിൽ ഒന്നാം സ്ഥാനം നേടിയത് ഒൻപതാം ക്ലാസിൽ പഠിയ്ക്കുന്ന ശ്രീലക്ഷ്മി തയ്യാറാക്കിയ പോസ്റ്റർ ആയിരുന്നു. ശ്രീലക്ഷ്മിയെ  മായ ടീച്ചർ, പ്രസിഡന്റ് ശ്രീ. ബിനു ഇവർ ചേർന്ന് സമ്മാനം നൽകി അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിൽ അധ്യാപകരായ ശ്രീ വിഷ്ണു, ശ്രീ. പ്രവീൺ, എന്നിവർ സന്നിഹിതർ ആയിരുന്നു.

laha.jpg

ലഹരിയ്ക്കെതിരെ റാലി

പോത്തൻകോടിന്റെ മണ്ണിൽ ,അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ട് മുദ്രാവാക്യം വിളികളുമായി ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ കുട്ടികൾ പ്ലക്കാർഡുകളുമായി പോത്തൻകോട് പഞ്ചായത്ത് ഒാഫീസ്വരെ റാലിയായി എത്തി.. കുരുന്നുകളുടെ മുദ്രാവാക്യം വിളികളിലെ ആവേശം കാതുകളിലൂടെയും അവർ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളിലെ ആശയം നേത്രങ്ങളിലൂടെയും സമൂഹ മനസാക്ഷിയ്ക്ക് വെളിച്ചമേകാൻ മുതൽ കൂട്ടായി.

Lahar.png

ലഹരിയ്ക്കെതിരെ ശൃംഖല

മയക്കുമരുന്നെന്ന ലഹരിയ്ക്കെതിരെ ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ മുറിയാത്ത ചങ്ങലയായി.

ലഹരിയ്ക്കെതിരെ ശൃംഖലയുമായി ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ  വിവിധ സേനാവിഭാഗങ്ങൾ ഒത്തുചേർന്നു. ലഹരിയെ കൂട്ടായും ഇഴമുറിയാതെയും എതിർത്ത് തോൽപ്പിയ്ക്കും എന്ന സന്ദേശം നൽകാൻ ഇതിലൂടെ കഴിഞ്ഞു.

la.jpg

 ലഹരിവസ്തുക്കളുടെ പ്രതീകാത്മക കത്തിയ്ക്കൽ കുഴിച്ച് മൂടൽ

ഈ പരിപാടിയിൽ സന്നിഹിതനായ PTA വൈസ് പ്രസിഡന്റ് ഷംനാദ് അവർകൾ

 നടത്തിയ ലഘുവായതെങ്കിലും ഗൗരവമേറിയ പ്രസംഗം ജീവിതത്തിൽ നിന്ന് ലഹരിവസ്തുക്കളെ മാറ്റി നിർത്താൻ വിദ്യാർത്ഥികൾക്കുള്ള മുന്നറിയിപ്പായി.

l.jpg

ലഹരി വിരുദ്ധപ്രതിജ്ഞ

സേനാ വിഭാഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകൻ ചൊല്ലുകയും ഓരോ ക്ലാസ് മുറികളും അതേറ്റ് ചൊല്ലുകയും ചെയ്തു.

lahari.jpg

ലഹരിയ്‌ക്കെതിരെ ദീപമായി 

 ലഹരിയ്ക്കെതിരെ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി. ദീപത്തിന് പിന്നിൽ ഈ പ്ലക്കാർഡുകൾ പിടിച്ച് ഫോട്ടോ എടുപ്പിച്ച് വാട്സപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ അയയ്ച്ചു. മയക്കുമരുന്നെന്ന അന്ധകാരത്തിനെതിരെ അറിവിന്റെ പ്രകാശം എന്നാണ് ഇതുവഴി ലക്ഷ്യമിട്ടത്

lah.jpg

Forces

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് 12 കുട്ടികൾ രാജ്യ പുരസ്ക്കാർ അവാർഡ് നേടുകയുണ്ടായി വിദ്യാലയത്തിൽ വിവിധദിനാചരണങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.

Sco.png

ജൂനിയർ റെഡ് ക്രോസ്

ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സമുചിതമായി ആചരിച്ചു പ്ലക്കാടുകളും യുദ്ധവിരുദ്ധ പോസ്റ്ററുകളും കുട്ടികൾ നിർമ്മിച്ചു ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് ഓഫീസർ ദേവരാജ് സാർ ലഹരിവിരുദ്ധ ക്ലാസ്സെടുത്തു.

നിയമസഭാ പുസ്തകോത്സവത്തിൽ ജെ.ആർ.സി എൽ അംഗങ്ങളായ മുഴുവൻ കുട്ടികളും പങ്കെടുത്തു. ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് പ്ലാനറ്റേറിയത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു

ആരോഗ്യമേളയോടനുബന്ധിച്ച് പോത്തൻകോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച റാലിയിൽ മുഴുവൻ ജെ.ആർ.സി കുട്ടികളും പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു റിപ്പബ്ലിക് ദിനത്തിൽ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനപരേഡിൽ ജെ ആർ സി കുട്ടികൾ പങ്കെടുത്തു.

ഉപജില്ലാതല ജെ.ആർ.സി ക്വിസ് എൽ.വി.എച്ച്.എസ് സംഘടിപ്പിക്കുകയും അതിൽ ദേവിക എസ് എ രണ്ടാം സ്ഥാനം നേടുകയും ചെയ്തു

Red.png

എസ്.പി.സി

ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട എൻറെ മരം പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്യാമ്പസിനുള്ളിൽ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മരങ്ങൾ വച്ചുപിടിപ്പിച്ചു ജൂലൈ 11 ലോക ജനസംഖ്യാദിനവുമായി ബന്ധപ്പെട്ട് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് എന്ന വിഷയത്തിൽ എസ്.പി.സി കേഡറ്റുകൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാചരണം വിപുലമായി നടത്തി സ്വാതന്ത്ര്യദിന ക്വിസ് കോമ്പറ്റീഷൻ കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യദിന പരേഡ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുകയും തുടർന്ന് നടന്ന  സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുക്കുകയും ചെയ്തു

എസ് പി സിയുടെ ഓണം ക്യാമ്പ് സെപ്റ്റംബർ 3,4,5 ദിവസങ്ങളിലായി സ്കൂളിൽ നടന്നു വിവിധ സെക്ഷനുകളിൽ ആയി വിവിധ മേഖലകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ചർച്ച ക്ലാസുകൾ സംഘടിപ്പിച്ചു.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട് ജീവിതം തന്നെ ലഹരി എന്ന വിഷയത്തിൽ എക്സൈസ് വകുപ്പിൽ നിന്നും ലഹരി വിരുദ്ധ ക്ലാസ്സ് ശ്രീ രവീന്ദ്രൻ നായർ നയിച്ചു

എസ്.പി.സി യിലെ പെൺകുട്ടികളെ ഉൾപ്പെടുത്തി കേരള പോലീസിന്റെ സെൽഫ് ഡിഫൻസ് ക്ലാസ് വനിതാ സെൽ ഉദ്യോഗസ്ഥർ  നയിച്ചു ഒക്ടോബർ രണ്ട് എസ് പി സിയുടെ ലഹരി വിരുദ്ധ വാരാചരണത്തോടെ അനുബന്ധിച്ച് എസ്.പി.സി ലഹരിവിരുദ്ധ റാലി നടത്തി. പോത്തൻകോട് പഞ്ചായത്ത് പ്രസിഡണ്ട് റാലി ഉദ്ഘാടനം ചെയ്തു

ഒക്ടോബർ 29 ആം തീയതി എസ് പി സി യുടെ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട്സ് നടന്നു.  പോത്തൻകോട് സി.ഐ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു.

SPC.png

എൻ.സി.സി നേവി

 ആദ്യവർഷത്തെ 51 കുട്ടികളും രണ്ടാം വർഷത്തെ 49 കുട്ടികളും അടങ്ങുന്ന എൻസിസി നേവൽ വിങ് നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു തിങ്കൾ വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം അംഗങ്ങൾക്കായുള്ള റെഗുലർ പരേഡ് കാര്യക്ഷമമായി നടക്കുന്നു സീനിയർ വിദ്യാർത്ഥികൾക്കായുള്ള വാർഷിക പരിശീലന ക്യാമ്പ് ജൂണിൽ നടന്നു

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സേനാംഗങ്ങൾക്കായി ഓൺലൈൻ ചിത്രരചന മത്സരം സംഘടിപ്പിച്ചു റിപ്പബ്ലിക് ദിനത്തിൽ സേനാംഗങ്ങൾ അവരവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്തി നേവി ദിനത്തിൽ സേനാ അംഗങ്ങൾക്കായി ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിച്ചു.        എൻ.സി.സി           ദിനത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി .

4.jpeg

എൻസിസി ആർമി

2 ഗ്രൂപ്പുകളിലായി 200 വിദ്യാർഥികളാണ് എൻസിസി ആർമിയിൽ ഉള്ളത് ജൂൺ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സീനിയർ വിദ്യാർത്ഥികൾ അവരവരുടെ ഭവന പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ആർ.മി ഡേ കാർഗിൽ ഡേ പുൽവാമ അറ്റാക്ക് ഡേ എന്നീ ദിനങ്ങളിൽ കേഡറ്റുകൾ വീരജവാന്മാരെ അനുസ്മരിച്ചുകൊണ്ട് പവർ പോയിൻറ് പ്രസന്റേഷനുകളും പ്രഭാഷണവും നടത്തി അതിനോടൊപ്പം പരേഡ് ഗ്രൗണ്ടിൽ വച്ച് ഓർമ്മയ്ക്കായി സല്യൂട്ട് സമർപ്പിച്ചു സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് ഹർ ഘർ തിരങ്ക എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ കേഡറ്റുകളും അവരവരുടെ ഭവനങ്ങളിൽ നടത്തിയ പ്രവർത്തനത്തിന്റെ പവർ പോയിന്റ് പ്രസന്റേഷന് ബെറ്റാലിയൻ ഓഫീസിൽ നിന്ന് പ്രശംസ ലഭിക്കുകയുണ്ടായി.

സ്കൂളിൽ സംഘടിപ്പിക്കപ്പെട്ട കേരള ഒളിമ്പിക് ഗെയിംസ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിന്റെ വിളംബര ഘോഷയാത്രയിൽ എൻ.സി.സി ആർമി ഭാഗവാക്കായി.

Arm.png

ലിറ്റിൽ കൈറ്റ്സ്

അധ്യയനാരംഭം മുതൽ തന്നെ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം നാല് മണി മുതൽ 5മണി വരെ മോഡ്യൂൾ അനുസരിച്ച് ക്ലാസുകൾ നടത്തിവരുന്നു.  ഡിസംബർ 1 2022ന് സ്കൂൾതല ഏകദിന ക്യാമ്പ് നടത്തുകയും എട്ടു കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു . കന്യാകുളങ്ങര സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ക്യാമ്പിൽ നിന്നും നമ്മുടെ സ്കൂളിലെ തോയ്ബ (അനിമേഷൻ) സോനു (പ്രോഗ്രാമിംഗ്)  എന്നീ കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വച്ച് ഡിസംബർ 8 വ്യാഴാഴ്ച നടത്തിയ റോബോട്ടിക്ക് കിറ്റുകളുടെ പ്രവർത്തന ഉദ്ഘാടനത്തിൽ നമ്മുടെ സ്കൂളിലെ സാനാ ദീപു എന്ന കുട്ടി ത്രിദിന ക്യാമ്പിൽ പങ്കെടുത്തു പ്രവർത്തന ഉദ്ഘാടന പരിപാടിയിൽ നമ്മുടെ എൽ കെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു

ദേശീയ ശാസ്ത്ര ദിനത്തിൻറെ ഭാഗമായി എൽകെ കുട്ടികളുമായി പഠന വിനോദയാത്രയും സംഘടിപ്പിച്ചു.

Lit.png

ഭൗതിക സാഹചര്യങ്ങൾ

പുതിയ കെട്ടിടങ്ങൾ

in.png

1964 ൽ 164 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം 6 ഏക്കര്‍ ഓളം വരുന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്. കുട്ടികള്‍ വർദ്ധിക്കുന്നതിന് അനുസരിച്ച് മികച്ച കെട്ടിടങ്ങൾ പണികഴിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന മാനേജ്മെൻറ് ആണ് നമ്മുടേത് ഒന്നരക്കോടി രൂപ ചെലവഴിച്ച് സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ ഉൾക്കൊള്ളിച്ച മൂന്ന് നില കെട്ടിടത്തിൽ ഈ അധ്യായന വർഷമാണ് ക്ലാസുകൾ ആരംഭിച്ചത്.  വിദ്യാലയത്തിലേക്ക് ഉൾ പ്രദേശങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ എത്തുന്നു അവരുടെ യാത്ര സൗകര്യം ഉറപ്പാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആയി അഞ്ചു സ്കൂൾ ബസ്സുകൾ ആണ് നിലവിലുള്ളത്

സി.സി.ടി.വി ക്യാമറകൾ

വിദ്യാർത്ഥികളുടെയും   വിദ്യാലയത്തിന്റെയും           സുരക്ഷ ഉറപ്പിലാക്കുന്നതിനായി 32 ക്യാമറകൾ വിവിധ       ഇടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു.

cctv.jpg

മൾട്ടിപർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം

നാടിനാകെ കായിക സംസ്കാരം പകരുന്ന രീതിയിലുള്ള കായിക പ്രവർത്തനങ്ങള്‍ക്കായി സർക്കാർ സഹായത്തോടെ നിർമിതമായ മൾട്ടിപ്പർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം. കേരള ഒളിമ്പിക് ഗെയിംസ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്,  സംസ്ഥാന മിനി നെറ്റ്ബോള്‍ , സംസ്ഥാന സബ്ബ് ജൂനിയർ നെറ്റ് ബോൾ, ജില്ലാ വോളിബോൾ , നെറ്റ് ബോൾ എന്നിവയുടെ മത്സരങ്ങള്‍ക്ക് നമ്മുടെ വിദ്യാലയം വേദിയായി.

mul.png

നവീകരിച്ച ലൈബ്രറി

പതിനായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയാണ് എൽ.വി .എച്ച് .എസിലുള്ളത് 150 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് വായിക്കാൻ കഴിയുന്ന വായന മുറി ഉൾപ്പെടുന്ന ലൈബ്രറിയാണിത്

Lib.png

പുതിയ പാചകപ്പുര

സർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടൊപ്പം മാനേജ്മെന്റിന്റെയും സഹകരണത്തോടുകൂടി പണി കഴിപ്പിച്ച പുതിയ പാചകം പുര ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍ അനിൽ ആണ് ഉദ്ഘാടനം ചെയ്തത്.

coo.png

കൗൺസിലിംഗ് സെൻറർ

 ലക്ഷ്മിവിലാസം ഹൈസ്കൂളിൽ  കുട്ടികൾക്കായി സ്ഥിരം കൗൺസിലിംഗ് സെൻറർ തുടങ്ങി കൗൺസിലിംഗ് സെൻറർ ലക്ഷ്മി വിലാസം ഹൈസ്കൂളിൽ കുട്ടികൾക്കായി സ്ഥിരം കൗൺസിലിംഗ് സെൻറർ ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കും കുട്ടികൾക്കും ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിംഗ് ക്ലാസുകൾ നൽകുകയുണ്ടായി.

111.JPG
bottom of page